പ്രശസ്ത നാടൻപാട്ട് കലാകാരൻ റംഷി പട്ടുവം ഉദ്ഘാടനം ചെയ്തു.ഓണാഘോഷ പരിപാടിയുടെ ഭാഗമായി മെഗാ പൂക്കളം ഓണപ്പാട്ട് കൈകൊട്ടിക്കളി വടംവലി എന്നിങ്ങനെ കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാകായിക മത്സരങ്ങൾ നടന്നു. പിടിഎ പ്രസിഡന്റ് ഇ രാജീവൻ അധ്യക്ഷത വഹിച്ചു. മത്സര വിജയികൾക്കുള്ള സമ്മാനം വാർഡ് കൗൺസിലർ ശോഭ വിതരണം ചെയ്തു. ആഘോഷത്തോടനുബന്ധിച്ച് സദ്യയും ഒരുക്കിയിരുന്നു.
Morazha AUP School Timirthonam 25th Onam celebration program held